ഉന്നത വിജയികളെ അനുമോദിച്ചു.

Kannadiparamba online news

മാണിയൂർ- നൻമ സ്വയം സഹായ സംഘം കൂവച്ചിക്കുന്ന് SSLC, Plus Two ,LSS, USS ഉന്നത വിജയികളേയും, കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും വിരമിച്ച ബ്രാഞ്ച് മാനേജർ കെ.രാമചന്ദ്രനേയും അനുമോദിച്ചു. ലൈബ്രറി കൗൺസിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് നേതൃസമിതിയംഗം അഡ്വ: പി.മുകുന്ദൻ ഉൽഘാടനം ചെയ്തു. നൻമ സംഘം പ്രസിഡണ്ട് കെ.ദിനേശൻ അദ്ധ്യക്ഷ്യം വഹിച്ചു.സെക്രട്ടറി കെ.വിനോദ് കുമാർ സ്വാഗതം പറഞ്ഞു.ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ പി.കെ.മുനീർ, വാർഡ് മെമ്പർ കെ.കെ.എം.ബഷീർ മാസ്റ്റർ, കെ.പി.മനോജ്, കെ.കെ.ഷാജി, കെ.രാമചന്ദ്രൻ ,അനുമോദനം ഏറ്റുവാങ്ങിയ വിദ്യാർത്ഥികൾ എന്നിവർ സംസാരിച്ചു. നൻമ സംഘം വൈസ് പ്രസിഡണ്ട് കെ.രമേശൻ നന്ദി പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!