കുറ്റിയാട്ടൂര്‍ നെയ്യമൃത് സംഘം കൊട്ടിയൂരിലേക്ക്  ഇന്ന് പുറപ്പെടും

Kannadiparamba online news


മയ്യില്‍:  വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിനുള്ള നെയ്യമൃതുമായി കുറ്റിയാട്ടൂര്‍ തമ്മേങ്ങാടന്‍ തറവാട്ടുകാരുടെ സംഘം അഞ്ചിന് കൊട്ടിയൂരേക്ക് പുറപ്പെടും.  പാതിരിയാട് മഠത്തില്‍ വ്രതത്തില്‍ കഴിയുന്ന  തമ്മേങ്ങാടന്‍ മൂത്ത നമ്പ്യാര്‍ വി.സി. വിജയന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗമാണ് ഉച്ചക്ക് രണ്ടിന് പുറപ്പെടുക. കലശപാത്രം തലയിലേറ്റി കഴുത്തില്‍ ചൂരലും ചുറ്റി ശുഭ്രവസ്ത്രം ധരിച്ചാണ് ശിവമന്ത്രോമോതിയാണ് കാല്‍നടയായി സംഘം യാത്ര തിരിക്കുക.  മുന്നിടങ്ങളില്‍ തങ്ങി എട്ടിന് രാത്രിയാണ് നെയ്യാട്ടം നടത്തുക.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!