കണ്ണൂർ ചാലാട് മണലിൽആയുധങ്ങളും മയക്കുമരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ

Kannadiparamba online news

കാപ്പാ കേസ് പ്രതിയെ അന്വേഷിച്ച് എത്തിയ പോലീസ് സ്ത്രീയിൽ നിന്നും എംഡിഎംഎയും ആയുധങ്ങളും കണ്ടെടുത്തു.

കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ കാപ്പാ കേസ് പ്രതിയായ റഹീംനെ അന്വേഷിച്ച് എത്തിയ പോലീസ് വീട്ടമ്മയിൽ നിന്നും 1.40 ഗ്രാം എംഡിഎംഎയും ക്വാർട്ടേഴ്സിൽ നടത്തി പരിശോധനയിൽ വടിവാളും നെഞ്ചക്കും കണ്ടെടുത്തു.

കാപ്പാ കേസ് പ്രതിയായ റഹീമും കൂട്ടാളികളും സുഹൃത്തായ ഷാഹിദിന്റെ കണ്ണൂർ മണലിലെ വീട്ടിൽ ഒളിപ്പിച്ചു താമസിപ്പിച്ചിട്ടുണ്ടെന്നുള്ള രഹസ്യം വിവരം ലഭിച്ചതിനെ തുടർന്ന് മണലിലെ ക്വാർട്ടേഴ്സിലെത്തി അന്വേഷിച്ചെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചില്ല. പരിശോധന നടത്തുന്നതിനിടെ ഷാഹിദിന്റെ ഉമ്മയായ സീനത്ത്.സി കൈയിൽ എന്തോ ഒളിപ്പിച്ചു പിടിച്ചതായി കാണുകയും പരിശോധിച്ചപ്പോൾ മാരക ലഹരി വസ്തുവായ എംഡിഎംഎ ആണെന്ന് മനസ്സിലായി. ശേഷം ക്വാർട്ടേഴ്സിൽ മയക്കുമരുന്ന് ഇനത്തിൽപ്പെട്ട കൂടുതൽ വസ്തുക്കൾക്കായി പരിശോധന നടത്തി പരിശോധനയിൽ വടിവാളും നെഞ്ചക്കും കണ്ടെടുത്തു. പരിശോധന സമയത്ത് കോർട്ടേഴ്സിന് സമീപം സ്കൂട്ടറിൽ എത്തിയ ഷാഹിദ് അഫ്നാസിൽ നിന്നും 4 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നിർദ്ദേശപ്രകാരം എസ്. ഐ ദീപ്തി. വി. വി യുടെ നേതൃത്വത്തിൽ എസ്.ഐമാരായ അനുരൂപ്, വിനീത്, എസ്.സി.പി.ഒ സുജിത്ത്, സിപിഒമാരായ മിനി, സൗമ്യ അഫസീർ, അഖിൽ, മഹേഷ്‌, സിസിൻ, പ്രബീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!