കുറ്റിയാട്ടൂര്‍: കേരള പ്രവാസി സംഘം വേശാല വില്ലേജ് സമ്മേളനം കട്ടോളി ഭഗവതി വിലാസം എല്‍.പി. സ്‌കൂളില്‍ ്്‌നടത്തി. മുതിർന്ന പ്രവാസി അംഗവും കട്ടോളി മുൻ വാർഡ് മെമ്പറുമായ കെ ഗോവിന്ദൻ പതാക ഉയർത്തി. സംഘാടകസമിതി ചെയർമാൻ പി സജേഷ് സ്വാഗതം പറഞ്ഞു. വില്ലേജ് പ്രസിഡന്റ് കെ രതീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ പ്രശാന്ത് കുട്ടാമ്പള്ളി സമ്മേളനം ഉദ്ഘാടനം ചെയ്തു. വില്ലേജ് സെക്രട്ടറി കെ പ്രജിത്ത് പ്രവർത്തന റിപ്പോർട്ടും ഏരിയ സെക്രട്ടറി കെ വി ശിവൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ കമ്മറ്റി അംഗങ്ങളായ കെ സി വിജയൻ, വി കെ രാജീവൻ, പി ഗോപി, സിപിഐഎം വേശാല ലോക്കൽ സെക്രട്ടറി കെ.പ്രീയേഷ് കുമാർ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സമ്മേളനം 4 ക്ഷണിതാക്കൾ ഉൾപ്പടെ 25അംഗ വില്ലേജ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ഏരിയ സമ്മേളന പ്രതിനിധികളായി 20 പേരെയും സമ്മേളനം തെരഞ്ഞെടുത്തു. വില്ലേജ് സെക്രട്ടറിയായി കെ പ്രജിത്തിനെയും പ്രസിഡന്റ് ആയി കെ രതീഷിനെയും ട്രഷറര്‍ ആയി പി പി സജീവനെയും തെരഞ്ഞെടുത്തു.
കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിന് പോയിന്റ് ഓഫ് കാൾ പദവി അനുവദിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

