യാത്രയയപ്പ് നൽകി

Kannadiparamba online news

ചട്ടുകപ്പാറ- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും വിരമിച്ച ബ്രാഞ്ച് മാനേജർ കെ.രാമചന്ദ്രനും അക്കൗണ്ടൻ്റ് കെ.ഗണേഷ് കുമാറിനും ബേങ്കിൻ്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ശ്രീ.കെ.വി.സുമേഷ് MLA ഉൽഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു.കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.പി.റെജി ഉപഹാര സമർപ്പണം നടത്തി.KCEUമയ്യിൽ ഏറിയ വൈസ് പ്രസിഡണ്ട് എ.പുരുഷോത്തമൻ യൂണിയനുവേണ്ടി ഉപഹാരം നൽകി. ബേങ്ക് സ്റ്റാഫ് കൗൺസിലിന് വേണ്ടി സെക്രട്ടറി കെ.സി.ശിവാനന്ദൻ, പ്രസിഡണ്ട് ഒ.പ്രവീൺ എന്നിവർ ചേർന്ന് ഉപഹാരം നൽകി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ പി.കെ.മുനീർ, പഞ്ചായത്ത് മെമ്പർമാരായ എ.കെ.ശശിധരൻ, കെ.കെ.എം.ബഷീർ മാസ്റ്റർ, മുല്ലക്കൊടി ബേങ്ക് പ്രസിഡണ്ട് കെ.സി.ഹരികൃഷ്ണൻ മാസ്റ്റർ, എൻ.അനിൽകുമാർ, ഇ.പി.ആർ.വേശാല, കെ.പ്രിയേഷ് കുമാർ, പി.കെ.വിനോദ് ,ഉത്തമൻ വേലിക്കാത്ത്, ബേങ്ക് മുൻ സെക്രട്ടറിമാരായ എൻ.ബാലകൃഷ്ണൻ, എം.പി.പങ്കജാക്ഷൻ, ടി.രാജൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.കെ.രാമചന്ദ്രൻ ,കെ.ഗണേഷ് കുമാർ മറുമൊഴി പ്രസംഗം നടത്തി. സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.ചീഫ് അക്കൗണ്ടൻ്റ് കെ.നാരായണൻ നന്ദി രേഖപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!