ചൂളിയാട് എൽ.പി.സ്കൂൾ ശതാബ്ദി ആഘോഷം സമാപിച്ചു.

Kannadiparamba online news

കഴിഞ്ഞ ഒരു വർഷമായി സംഘടിപ്പിച്ചുവന്നിരുന്ന ചൂളിയാട് എ.എൽ.പി.സ്കൂൾ ശതാബ്ദി ആഘോഷം സമാപിച്ചു. സമാപന സമ്മേളനം മന്ത്രി ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മലപ്പട്ടം ഗ്രാമപഞ്ചായത്ത് മെമ്പർ എ .കെ. സതി അധ്യക്ഷയായി. ഹെഡ്മിസ്ട്രസ് .പി.എസ്. ദിവ്യ റിപ്പോർട്ടവതരിപ്പിച്ചു. എം.കെ. ഉണ്ണികൃഷ്ണൻ മാസ്റ്റർ, കെ.കെ.ഗോപാലൻ, പി.പി. ലക്ഷ്മണൻ സന്തോഷ്.കെ.വി ,ഇ.പി. ഷഫീന എന്നിവർ സംസാരിച്ചു. കെ.കെ.സുധാകരൻ സ്വാഗതവും, പി.പി.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെയും , രക്ഷിതാക്കളുടെയും കലാപരിപാടികളും, ശിവദാസ് മട്ടന്നൂരും സംഘവും നയിച്ച കോമഡി ഷോയും അരങ്ങേറി. കഴിഞ്ഞ വർഷം വിദ്യാഭ്യാസ മന്ത്രി വിശിവൻകുട്ടി ഉദ്ഘാടനം ചെയ്ത ശതാബ്ദി ആഘോഷങ്ങളിൽ വൈവിധ്യമാർന്ന പത്തോളം പരിപാടികൾ ഇതിനകം സംഘടിപ്പിച്ചു. ശതാബ്ദി സ്മാരകമായി പണിയുന്ന ഇരു നില ഹൈടെക് കെട്ടിടം നിർമ്മാണത്തിന്റെ അന്തിമഘട്ടത്തിലുമാണ്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!