കിളികൾക്കൊരു തുള്ളി വെള്ളമൊരുക്കി ശാന്തമ്മയും മക്കളും

Kannadiparamba online news

കണ്ണാടിപ്പറമ്പ്:കടുത്ത വേനലിൽ വററി വരണ്ട ഭൂമിയിൽ ജീവജാലങ്ങൾ ദാഹജലത്തിനായി നെട്ടോട്ടമോടുമ്പോൾ കണ്ണാടിപ്പറമ്പ് എൽ.പി സ്കൂൾ പറമ്പിൽ കിളികൾക്ക് കുട്ടികൾ മൺചട്ടിയിൽ ദാഹജലമൊരുക്കി മാതൃകയായി . പൂർവ്വ വിദ്യാർത്ഥിയായ ശാന്തമ്മയും കുട്ടികളും ചേർന്ന് സ്കൂളിന്റെ വിവിധ ഭാഗങ്ങളിലെ മരച്ചില്ലയിൽ മൺചട്ടി ഉറികൾ സ്ഥാപിക്കുകയും. നിത്യേന വെള്ളം നിറക്കുകയും ചെയ്യുന്നുണ്ട്. കുട്ടികളുടെ വീടുകളിലും ഇത്തരത്തിലുള്ള പാത്രങ്ങളിൽ വെള്ളം നിറച്ച് കടുത്ത വേനലിൽ മിണ്ടാപ്രാണികൾക്കും കിളികൾക്കും ദാഹജലം നൽകണമെന്ന് ശാന്തമ്മ കുട്ടികൾ നിർദ്ദേശം നൽകി. ഇതിലൂടെ ജീവജാലങ്ങളും ഈ ഭൂമിയുടെ അവകാശികളാണെന്നും വെള്ളം അമൂല്യമാണ് എന്ന മഹത് സന്ദേശം പഴയ കാലഘട്ടത്തിലെ ശാന്തമ്മയും പുതു തലമുറയിലെ കൊച്ചു കുട്ടികളും സമൂഹത്തിന് പകരുന്നു. പരിപാടിക്ക് പി.ടി.എ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി പാറപ്രംവും അധ്യാപകര്യം നേതൃത്വം നൽകി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!