വ്യാപാരി വ്യവസായി സമിതി പുതിയതെരു ഹൈവേ യൂണിറ്റ് രൂപീകരിച്ചു; മഴവെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യം

Kannadiparamba online news

ചിറക്കൽ: കേരള വ്യാപാരി വ്യവസായി സമിതിയുടെ പുതിയതെരു ഹൈവേ യൂണിറ്റ് സമ്മേളനം നടന്നു. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മനോഹരൻ കെ.കെ സമ്മേളനം ഉദ്ഘാടനം ചെയ്തു. മഹേഷ് പി.എം അധ്യക്ഷത വഹിച്ചു.

പുതിയതെരു ഹൈവേ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കവാടത്തിന് സമീപം ചെറിയ മഴ പെയ്താൽ പോലും വെള്ളം കെട്ടിക്കിടക്കുന്നത് കച്ചവടക്കാരെയും യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുകയാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ഈ പ്രശ്നത്തിന് അധികൃതർ അടിയന്തരമായി പരിഹാരം കാണണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൂടാതെ, പുതിയതെരു പോസ്റ്റ് ഓഫീസിന് സമീപമുള്ള ട്രാൻസ്ഫോർമർ മാറ്റി അവിടെ ‘ബസ് വേ’ നിർമ്മിച്ച് ബസ് സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കണ്ണൂർ ഏരിയ കമ്മിറ്റി സെക്രട്ടറി മനോഹരൻ സി, ജോയിന്റ് സെക്രട്ടറി കുഞ്ഞുകുഞ്ഞ്, ജില്ലാ കമ്മിറ്റി അംഗം രതീശൻ ടി.വി, സമിതി പഞ്ചായത്ത് പ്രസിഡന്റ് മുനീർ, സെക്രട്ടറി സുനിൽ പോത്തൻ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ:

• പ്രസിഡന്റ്: പി.എം. മഹേഷ്

• സെക്രട്ടറി: മനോജ് കൊമ്പൻ

• ട്രഷറർ: മണികണ്ഠൻ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!