മയ്യിൽ:കടുത്ത വേനലിന് ആശ്വാസമായി പറവകൾക്ക് തണ്ണീർക്കുടങ്ങളൊരുക്കി കുറ്റ്യാട്ടൂർ എ.എൽ പി സ്കൂളിലെ പരിസ്ഥിതി സീഡ് ക്ലബ് അംഗങ്ങൾ. സ്കൂൾ പൂന്തോട്ടത്തിലും സമീപത്തു മായാണ് മൺകുടങ്ങൾ ഒരുക്കിയത്. നിരവധി പറവകളാണ് വെള്ളം തേടിയെത്തുന്നത്. പദ്ധതി ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ എ.വിനോദ് കുമാർ നിർവ്വഹിച്ചു.ജലദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സെടുത്തു. പരിസ്ഥിതി സീഡ് ക്ലബ് കോർഡിനേറ്റർ എ.കെ. ഹരീഷ് കുമാർ, പി. കെ. ശ്രീജ, കെ.കെ. ജീന , ഇ.വി.പ്രണവ് എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

