ബേങ്ക് അക്കൗണ്ടിൽ നിന്നുംലക്ഷങ്ങൾ തട്ടിയെടുത്ത ദത്തുപുത്രിക്കെതിരെ കേസ്

Kannadiparamba online news

കണ്ണൂർ: ബേങ്ക് അക്കൗണ്ടിൽ നിന്നും ദത്തുപുത്രി ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം ടൗൺ പോലീസ് കേസെടുത്തു. പള്ളിക്കുന്ന് പൊടിക്കുണ്ടിലെ 59 കാരിയുടെ പരാതിയിലാണ് കോയമ്പത്തൂർ രാമനാഥപുരത്ത് താമസിക്കുന്ന 34 കാരിയായ ദത്തുപുത്രിക്കെതിരെ കേസെടുത്തത്. പുഴാതിയിൽ താമസിക്കുന്ന പരാതിക്കാരിയുടെ പുതിയ തെരുവിലെ എസ്.ബി ഐബേങ്ക് അക്കൗണ്ടിൽ നിന്നും അറിവോ സമ്മതമോ കൂടാതെ 2014 സപ്തംബർ ഒന്നുമുതൽ 2023 മെയ് 31 വരെയുള്ള കാലയളവിൽ പലതവണകളായി 48, 30,615 രൂപ പ്രതിയുടെ അക്കൗണ്ടിലേക്ക് മാറ്റുകയും പിന്നീട് പരാതിക്കാരിയുടെ സഹോദരിയുടെ അക്കൗണ്ടിലേക്ക് പ്രതി 30,01000 രൂപ മാറ്റുകയും ചെയ്ത ശേഷം സഹോദരിയുടെ എടിഎം കാർഡ് കൈക്കലാക്കി ട്രാൻസ്ഫർ ചെയ്ത പണം കൈക്കലാക്കി വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!