പഴയങ്ങാടി: പ്രായപൂർത്തിയാവാത്ത സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരി ഉത്പന്ന വില്പന യുവാവ് അറസ്റ്റിൽ .
പുതിയങ്ങാടിയിലെ മുഹമ്മദ് അറഫാത്തിനെ (35)യാണ് പഴയങ്ങാടി സ്റ്റേഷൻ ഇൻസ്പെക്ടർഎൻ കെ . സത്യനാഥൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
പോലീസ് സംഘത്തെ കണ്ട് ഓടി
രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് വളഞ്ഞിട്ട് പിടി കൂടുകയായിരുന്നു. രക്ഷപ്പെടാൻ
ശ്രമിക്കുന്നതിനിടയിൽ പ്രതി ഉപേക്ഷിച്ച 62 പാക്കറ്റ് പുകയില ഉത്പന്നങ്ങളും പോലിസ് കണ്ടെടുത്തു. സമാനമായ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.പോലീസ്
സംഘത്തിൽ പഴയങ്ങാടിഎസ് .ഐ
കെ. സുഹൈൽ, പ്രൊബേഷൻ
എസ് ഐ . മൻസൂർ, സീനിയർ സിവിൽപോലീസ്
ഓഫീസർമാരായ മഹേഷ്, സുബേർ എന്നിവരും ഉണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

