കണ്ണാടിപ്പറമ്പ്:പുലീപ്പി ഹിന്ദു എൽ.പി.സ്കൂൾ മാതോടം ടാക്കീസ് റോഡിൽ എസ്.എം നിലയം വീട്ടുമുറ്റത്ത് പൊതു ഇട പഠനോത്സവം നടത്തി. നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. രമേശൻ ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം നല്ല ആഗ്രഹങ്ങൾ സ്വപ്നം കാണണം. അതിലെക്കെത്താൻ നമുക്കു കഴിയണം. ഭാഷകളെ നമുക്കു വശത്താക്കണം. ഇതിനൊക്കെ പറ്റിയ പഠനാന്തരീക്ഷം ഉണ്ടാക്കലാണ് പഠനോത്സവം പോലുള്ള പ്രവർത്തനങ്ങളിലൂടെ ചെയ്തു വരുന്നത്. സമൂഹം നേരിട്ടു കുട്ടികളിലെ പഠനനേട്ടം കാണുകയാണെന്നും പ്രസിഡണ്ട് പറഞ്ഞു. മാനേജർ പി.സി.ദിനേശൻ ആശംസ അറിയിച്ചു. പി.ടി.എ. പ്രസിഡണ്ട് കെ.ബാബു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സി.വി. സുധാമണി ആമുഖഭാഷണം നടത്തി. പ്രീപ്രൈമറി മുതൽ അഞ്ച് വരെ ക്ലാസ്സുകളിലെ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ ലീഡർ ദിയ. പി സ്വാഗതവും ഡെപ്യൂട്ടി ലീഡർ അനകേന്ദ്. വി നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

