മാലോട്ട് : മതസൗഹാർദം വിളിച്ചോതി മാലോട്ട് എ എൽ പി സ്കൂളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. പി ടി എ യുടെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് പി ടി എ പ്രസിഡണ്ട് ശ്രീ.എൻ പ്രജിത്ത് , മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ഷാഹിന കെ.വി., പി ടി എ വൈസ് പ്രസിഡണ്ട് ശ്രീമതി ഹഫ്സത്ത് പി.വി., വികസന സമിതി കൺവീനർ ശ്രീ.പി.വേലായുധൻ പി.ടി.എ.എക്സിക്യുട്ടിവ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് പി.ബിന്ദു, അധ്യാപകരായ അനിത എ പി.കെ. രമ്യ കെ.ഒ., ഹർഷ സി, സുഗന്ധി.എസ്., രജില സി.പി. , അർഷിദ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പരിപാടിയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കു ചേർന്നു. കുട്ടികളുടെ വീട്ടിൽ നിന്ന് തന്നെ കൊണ്ടുവന്ന പലഹാരങ്ങളും പഴ വർഗങ്ങളും ഇഫ്താർ വിരുന്നിനെ പ്രൗസ്ഥമാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

