നാറാത്ത് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മാലോട്ടു വയലിൽ ഹരിത ജെ എൽ ജി ,നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ കെ. രമേശൻ അവർകൾ നിർവഹിച്ചു . വൈസ് പ്രസിഡൻ്റ് ശ്രീമതി. ശ്യാമള അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ മൈമൂനത്ത് കെ എം.കൃഷി ഓഫീസർ അനുഷ അൻവർ, ശ്രീമതി . സുജാത , എന്നിവർ സംസാരിച്ചു . കർഷകർ ,കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. 30 സെൻ്റ് സ്ഥലത്ത് ചീര ,വെള്ളരി , കയ്പ, കുമ്പളം , കക്കിരി എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

