പഴയങ്ങാടി:ലഹരി വിരുദ്ധ കൂട്ടായ്മയിലെ പ്രധാനി കഞ്ചാവുമായി പിടിയിൽ. റെയ്ഡിൽ 14 ഗ്രാം കഞ്ചാവുമായി മാടായി വാടിക്കൽ ബോട്ട് ജട്ടിക്കടുത്തുള്ള പി. എം. ഫസിലിനെ (40)യാണ് പഴയങ്ങാടി ഇൻസ്പെക്ടർ എൻ.കെ. സത്യനാഥൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടി കൂടിയത്. റെയ്ഡിൽ സബ് ഇൻസ്പെക്ടർ കെ. സുഹൈൽ , ഗ്രേഡ് എസ്ഐ സുനിഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സുമേഷ് കുമാർ, സുമേഷ് സെബാസ്റ്റ്യൻ, വനിത സിവിൽ പോലീസ് ഓഫീസർ പ്രിയങ്ക എന്നിവരുമുണ്ടായിരുന്നു. കഞ്ചാവുമായി പിടിയിലായപ്രതി ഫസിൽ മാട്ടൂൽ, മാടായി, മുട്ടം , പഴയങ്ങാടി ഭാഗങ്ങൾ കേന്ദ്രീകരിച്ചുള്ള “ധീര ” എന്ന ലഹരിക്കെതിരെ പ്രവർത്തനം നടത്തുന്ന വാട്സാപ്പ് കൂട്ടായ്മയിലെ പ്രധാനിയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

