ചെലേരി : ഒരാഴ്ചയിലധി കമായി കുടിവെള്ളം ഇല്ലാതെ വലയുന്ന നൂഞ്ഞേരി കോളനിയിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണത്തിനുള്ള സംവിധാനം ഏർപ്പെടുത്തി. കിണറുകൾ തകർന്നിട്ടും മോട്ടോർ കേടായിട്ടും ഏറെ കഴിഞ്ഞെങ്കിലും തിരിഞ്ഞ് നോക്കാത്ത അധികൃതരുടെ നിലപാട് കോളനി നിവാസികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നേരത്തെ ആശ്രയിച്ചിരുന്ന രണ്ട് കിണറുകൾ തകർന്നിട്ട് മൂന്ന് വർഷം കഴിഞ്ഞു. അകലെയുള്ള കിണറിൽ നിന്ന് വെള്ളം പമ്പ് ചെയ്തിരുന്ന മോട്ടോർ കേടായിട്ട് മാസങ്ങളായി. പലതവണ അധികാരികൾക്ക് മുന്നിൽ വിഷയം എത്തിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.
കിണർ നന്നാക്കാനും പുതിയ മോട്ടോർ സ്ഥാപിക്കാനും ഉടൻ നടപടിയുണ്ടാകണമെന്ന് വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് എം വി ആവശ്യപ്പെട്ടു. നൂറുദ്ധീൻ പി വി, അനീഷ് പാലച്ചാൽ, നൗഷാദ് ചേലേരി എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

