ചൂളിയാട് എ.എൽ.പി. സ്കൂൾ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് അംഗനവാടി – എൽ.കെ.ജി, യു.കെ.ജി ഫെസ്റ്റ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ വിവിധ അംഗനവാടികളിൽ നിന്നും , ചൂളിയാട് സ്കൂൾ പ്രീ പ്രൈമറി വിഭാഗത്തിൽ നിന്നും കുട്ടികൾ പങ്കെടുത്ത മേള ഫോക്ലോർ അവാർഡ് ജേതാവ് നാദം മുരളി ഉദ്ഘാടനം ചെയ്തു.സ്കൂളിൽ പുതുതായി ടംടോല ബണ്ണീസ് യൂനിറ്റ് ഗൈഡ് ജില്ലാ ടെയിനർ കെ.കെ. അനിത ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ.വി. സന്തോഷ് അധ്യക്ഷനായി. കെ.കെ.സുധാകരൻ, പി.എസ്. ദിവ്യടീച്ചർ , ഇ.പി. ഷഫീന തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

