കൊളച്ചേരി: അപകടം തുടർക്കഥയായ മുണ്ടേരിക്കടവ് റോഡരികിലെ കെ എസ് ഇ ബി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ കെ എസ് ഇ ബി കൊളച്ചേരി സെക്ഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി.രണ്ട് യുവാക്കളൾ മരിക്കാനിടയായ അപകടത്തെ തുടർന്ന് KSEB, JIO, വട്ടാർ അതോറിറ്റി, പഞ്ചായത്ത് അധികൃതർ തുടങ്ങിയവർക്ക് വെൽഫെയർ പാർട്ടി പരാതി നൽകിയിരുന്നു.കെ എസ് ഇ ബി ക്ക് ഇതുമായി ബന്ധപ്പെട്ട് നിവേദനം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും പോസ്റ്റുകൾ മാറ്റാത്തതിൽ പ്രതിഷേധിച്ചാണ് ധർണ സംഘടിപ്പിച്ചത്.
ഇനിയും അപകട സാധ്യത നിലനിൽക്കുന്ന ഈ പ്രദേശത്ത് അടിയന്തിര പ്രാധാന്യത്തോടെ ഇടപെടണം എന്നാണ് വെൽഫെയർ പാർട്ടിയുടെ ആവശ്യം.വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം നൗഷാദ് ചേലേരി വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് നിഷ്താർ കെ കെ എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് എം വി സ്വാഗതവും ,വെൽഫെയർ പാർട്ടി നൂഞ്ഞേരി വാർഡ് പ്രസിഡന്റ് നൂറുദ്ധീൻ പി വി നന്ദിയും പറഞ്ഞു.അസ്ലം എ വി അനീഷ് പാലച്ചാൽ, ടി പി മുഹമ്മദ്,സീനത്ത് കെ പി ജുബൈന വി എൻ, ഹസനുൽ ബന്ന, എന്നിവർ ധർണക്ക് നേതൃത്വം നൽകി..
അതേസമയം അപകടങ്ങൾ തുടർക്കഥയായ മുണ്ടേരിക്കടവിലെ ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ ആവശ്യപ്പെട്ട് കൊണ്ട് വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി നൽകിയ നിവേദനത്തിന് കെ എസ് ഇ ബി കൊളച്ചേരി സെക്ഷൻ എഞ്ചിനീയർ നൽകിയത് വിചിത്ര മറുപടി. വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ കെ നിഷ്താറിനാണ് മറുപടി ലഭിച്ചത്.. ഇലക്ട്രിക് പോസ്റ്റ് മാറ്റാൻ ഒരു ലക്ഷത്തി പതിമൂന്നായിരം രൂപ ചിലവ് വരുമെന്നും ആ തുകയും പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ ആവശ്യമായ സ്ഥല സൗകര്യവും വെൽഫെയർ പാർട്ടി നൽകണമെന്നാണ് അസിസ്റ്റന്റ് എഞ്ചിനീയർ നൽകിയ മറുപടിയിൽ പറയുന്നത്.. രണ്ട് യുവാക്കൾ അപകടത്തിൽ മരിച്ച മുണ്ടേരിക്കടവ് റോഡിലെ പോസ്റ്റ് മാറ്റി സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി നടത്തിയ കെ എസ് ഇ ബി കൊളച്ചേരി സെക്ഷൻ ഓഫീസ് ധർണക്ക് തൊട്ട് മുമ്പായാണ് അത് വരെയും അനങ്ങാപ്പാറ നയം സ്വീകരിച്ച കെ എസ് ഇ ബിയുടെ ഈ വിചിത്ര വാദം. KSEB യുടെ നിരുത്തരവാദപരമായ മറുപടി അപഹാസ്യമാണെന്ന് വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

