കൊളച്ചേരി കരിങ്കൽ കുഴിയിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ചാശ്രമം

Kannadiparamba online news

മയ്യിൽ : പൂട്ടിയിട്ട ഇരുനില വീട്ടിൽ കവർച്ച ശ്രമം വാതിലുകൾ തകർത്ത നിലയിൽ. കൊളച്ചേരി കരിങ്കൽ കുഴിയിലെ ശശിധരൻ്റെ വീട്ടിലാണ് കവർച്ചാ ശ്രമം നടന്നത്. ഇന്നലെ രാത്രി 11 മണിക്ക് ആണ് സംഭവം. വീടിൻ്റെ മുകളിലെത്തെ നിലയിലെ ബാൽക്കണിയിൽ കയറി അകത്ത് കടന്ന മോഷ്ടാവ് രണ്ടു വാതിലുകളുടെ ലോക്ക് തകർത്ത് സാധന സാമഗ്രികൾ വാരിവലിച്ചിട്ടു. സ്വർണ്ണ മോ പണമോ വീട്ടിൽ സൂക്ഷിച്ചിരുന്നില്ല.10,000 രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്ന വീട്ടുടമയുടെ ബന്ധു പറശിനിക്കടവിലെ കെ.കെ. ദിലീപൻ്റെ പരാതിയിൽ കേസെടുത്ത മയ്യിൽ പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!