KVVES: കമ്പിൽ യൂണിറ്റ് ജീവകാരുണ്യ പ്രവർത്തന പദ്ധതിക്ക് തുടക്കം; കാർഡ് പ്രകാശനം ചെയ്തു

Kannadiparamba online news

കമ്പിൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റിന്റെ കീഴിൽ ജീവകാരുണ്യ ക്ഷേമ പ്രവർത്തനത്തിന് രൂപം നൽകി. ജീവകാരുണ്യ ക്ഷേമ പ്രവർത്തന പദ്ധതിയുടെ കാർഡ് പ്രകാശനവും ആദ്യ അംഗത്വം നൽകലും പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് എക്സിക്യൂട്ടീവ് അംഗം വി പി തസ്ലീമിന് നൽകി ഉദ്ഘാടനം ചെയ്തു. ക്ഷേമ പ്രവർത്തന ഫണ്ടീൽ അംഗമായി നിലനിൽക്കുന്നവർക്ക് മരണാന്തരം അവകാശികൾക്ക് 10000 രൂപയും അംഗമായശേഷം മാരക രോഗങ്ങൾ പിടികൂടുന്നവർക്ക് 5000 രൂപയും സഹായ ധനം നൽകാൻ തീരുമാനിച്ചു.

ചെയർമാൻ അബ്ദുള്ള നാറാത്ത്, വൈസ് ചെയർമാൻ ഇ.പി ബാലകൃഷ്ണൻ, കൺവീനർ സിപി രാധാകൃഷ്ണൻ, ജോയിൻറ് കൺവീനർ വി പി മുഹമ്മദ് കുട്ടി കമ്മിറ്റി അംഗങ്ങളായി പിടി പ്രസാദ്, വി പി മുഹമ്മദ് കുഞ്ഞ്, വി പി നൗഷാദ്, ഇ കെ മൊയ്തീൻ കുഞ്ഞ്, സിപി തസ്ലീം എന്നിവരെ തീരുമാനിച്ചു.
യൂണിറ്റ് സെക്രട്ടറി ഇ പി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് അധ്യക്ഷത വഹിച്ചു. ട്രഷർ വി പി മുഹമ്മദ് കുട്ടി നന്ദി പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!