മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ വിവിധ വിമാനസർവീസുകൾ വൈകി. തിങ്കളാഴ്ച പുലർച്ചെ 2.55-ന് എത്തേണ്ട കുവൈത്തിൽനിന്നുള്ള വിമാനം വൈകീട്ട് 4.30- നും ഷാർജയിൽനിന്ന് ഉച്ചയ്ക്ക് 1.30-ന് എത്തേണ്ട വിമാനം അർധരാ ത്രി കഴിഞ്ഞ് 12.50-നുമാണ് എത്തിയത്. ഷാർജയിലേക്ക് തിങ്കളാഴ്ച പുലർച്ചെ 4.25-നുള്ള വിമാനം വൈകീട്ട് 4.30-നാണ് പുറപ്പെട്ടത്. ദുബായിയിലേക്ക് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.50ന് പുറപ്പെടേണ്ടത് ചൊവ്വാഴ്ച പുലർച്ചെ 1.30-ലേക്ക് പുനഃക്ര മീകരിച്ചു. വൈകീട്ട് 6.25-ന് പുറപ്പെടേണ്ട അബുദാബി വിമാന സർവീസും ദുബായിൽ നിന്ന് വൈകീട്ട് 6:05 ന് പുറപ്പെടേണ്ട വിമാനവും ചൊവ്വാഴ്ച ചൊവ്വാഴ്ച പുലർച്ചേയ്ക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ വിവിധ
സർവീസുകൾ വൈകിയിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് തിങ്ക ളാഴ്ചയും സർവീസ് വൈകിയത്. ഒരേ വിമാനം തന്നെ വിവിധയിട ങ്ങളിലേക്ക് സർവീസിന് ഉപയോഗിക്കുന്നതിനാൽ ഒന്ന് വൈകുന്ന ത് മറ്റു സർവീസുകളെയും ബാധിക്കുന്നു. സാങ്കേതികത്തകരാറാ ണ് സർവീസുകൾ വൈകുന്നതിന് കാരണമെന്നും യാത്രക്കാർക്ക് മുൻകൂട്ടി വിവരം നൽകാറുണ്ടെന്നും വിമാനക്കമ്പനി അധികൃതർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

