പാറപ്പുറം: ഫാറൂഖ് ജുമാ മസ്ജിദ് കമ്മറ്റിക്ക് കീഴിലുള്ള മദ്രസത്തുല്‍ ഫാറൂഖിയ ജഷ്നെ മീലാദ് ക്യാമ്പയിന്2കെ24 നാളെ മുതല്‍ നടക്കും. ഞായറാഴ്ച അസര്‍ നിസക്കാരനാന്തരം പ്രസിഡണ്ട് അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി തുടക്കംകുറിക്കും. തുടര്‍ന്ന് ദഫ്, സ്കൗട്ട്, ഫല്‍ര്‍ ഷോ, എന്നിവയുടെ അകമ്പടിയോടുള്ള നബിദിന സന്ദേറാലി നടക്കും. തിങ്കളാഴ്ച മഗ്രിബ് നിസ്ക്കാരനാന്തരം ഗ്രാന്‍ഡ് മൗലീദ് സദസ്സ് അരങ്ങേറും. സ്ത്രീകള്‍ക്ക് പ്രതേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ട മഗ്രിബ് നിസ്കാരനാന്തരം മദ്രസത്തുല്‍ ഫാറൂഖിയ മീലാദ് ഫെസ്റ്റ് 2കെ24 നടക്കും. വിദ്യാര്‍ഥികളുടെ കലാവിരുന്ന് ഫഌര്‍ഷോ, ദഫ്, സ്കൗട്ട് എന്നിവയുണ്ടാവും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

