കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ – ശിവക്ഷേത്രത്തിൽ നിറപുത്തരി ആഘോഷിച്ചു

Kannadiparamba online news


കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്രാടദിനത്തിൽ കാർഷിക അഭിവൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടി നടത്തുന്ന ചടങ്ങായ നിറയുംപുത്തരിയും വിശേഷാൽ പൂജകളോടും ചടങ്ങുകളോടും നടന്നു. .ക്ഷേത്രഗോപുരത്തിൽ സമർപ്പിച്ച കതിരുകൾ ഇളന്നീർ തളിച്ച് ക്ഷേത്ര നാലമ്പലത്തിലേക്ക് എഴുന്നള്ളിച്ച് നമസ്കാര മണ്ഡപത്തിൽ വെച്ച് വിശേഷാൽപൂജകൾ നടത്തി ശ്രീകോവിലുകളിൽ നിറ നടത്തി. തുടർന്ന് പുത്തരി നിവേദ്യത്തോടെയുള്ള പൂജയും നടന്നു. ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങൾക്ക് പൂജിച്ച കതിരും പ്രസാദവും വിതരണം ചെയ്തു. ചടങ്ങുകൾക്ക് ക്ഷേത്രംമേൽശാന്തിമാർ മുഖ്യകാർമികത്വം വഹിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!