എം.എസ് എഫ് നേതാവിന് നേരെ അക്രമം; ഏഴു പേർക്കെതിരെ കേസ്

Kannadiparamba online news

കണ്ണൂർ:എം.എസ് എഫ് നേതാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച ഏഴ് എസ്. എഫ്.ഐ. പ്രവർത്തകർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു എം എസ് എഫ് അഴിക്കോട് മണ്ഡലം ജനറൽ സെക്രട്ടറി കക്കാട് കുഞ്ഞിപ്പള്ളിയിലെ സമീറാസ് മൻസിലിൽ സൽമാൻ അബ്ദുൾ റസാഖിൻ്റെ (24) പരാതിയിലാണ് എസ്.എഫ്.ഐ. പ്രവർത്തകരായ സായന്ത്, സനത് കുമാർ, വൈഷ്ണവ് , ജിതിൻ, അഭിഷേക്, രദു കൃഷ്ണൻ,ആദിൽ അൻവർ എന്നിവർ ക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്.കഴിഞ്ഞ ദിവസം വൈകുന്നേരം 3.50 മണിയോടെ പള്ളിക്കുന്ന് കൃഷ്ണമേനോൻ കോളേജിന് മുൻവശത്ത് വെച്ചായിരുന്നു അക്രമം. ഇരുമ്പ് വടി കൊണ്ടും മരവടി കൊണ്ടും ആക്രമിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!