ടയർ പരിശോധിക്കുന്നതിനിടെ ബസ് കയറി ക്ലീനർ മരിച്ചു

Kannadiparamba online news

ഇരിക്കൂർ: ബ്ലാത്തൂർ വയലിൽ ബസ് ജീവനക്കാരൻ ബസ് കയറി മരിച്ചു. കണ്ണൂർ -ബ്ലാത്തൂർ റൂട്ടിൽ ഓടുന്ന ശ്രീപാർവതി ബസിലെ ക്ലീനർ ഏരുവേശ്ശി ചുണ്ടക്കുന്ന് സ്വദേശി പടി ഞ്ഞാറെ പുരയിൽ ദാമോദരൻ (54) ആണ് മരിച്ചത്. ഇതേ ബസിലെ ജീവനക്കാരനായ ദാമോദരൻ വ്യാഴാഴ്ച ജോലിക്ക് പോയിരുന്നില്ല. ട്രിപ്പ് കഴിഞ്ഞ് രാ ത്രി 8.30-ന് ബസ് നിർത്തി യിടാനായി ബ്ലാത്തൂർ ടൗണിൽനിന്ന് വെളിച്ചം പാറയിലെ ബസ് സ്റ്റാൻഡിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

ബ്ലാത്തൂർ വയലിൽ ആളുകളെ ഇറക്കാൻ ബസ് നിർത്തിയിട്ടപ്പോൾ സമീപത്തുണ്ടായിരുന്ന ഇദ്ദേഹം റോഡിൽവെച്ച് ടയർ പരിശോധിച്ചു. ഇതറിയാതെ ബസ് മുന്നോട്ട് എടു ത്തപ്പോൾ അബദ്ധ ത്തിൽ അടിയിൽപ്പെടുക യുമായിരുന്നു. വെള്ളിയാഴ്ച രാവിലെ ഇതേ ബസിൽ ജോലിക്ക് പോകേ ണ്ടതുകൊണ്ട് നിർത്തിയി സമയത്ത് ടയർ പരിശോധിച്ചതാകുമെന്നാണ് കരുതുന്നത്. ഉടൻ ഇരി ക്കൂറിലെ സ്വകാര്യ ആശുപത്രിയിലും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷി ക്കാനായില്ല. ഭാര്യ : വസുമതി. മക്കൾ: അരുൺ, അഭിജിത്ത്. അച്ഛൻ : പരേതനായ ഗോവിന്ദൻ. അമ്മ : പരേതയായ നാരായണി. സഹോദരങ്ങൾ : ഗോപാലൻ, ജാനകി, മനോഹരൻ, ജനാർദനൻ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!