കണ്ണൂർ:വിൽപനക്കായി വീട്ടുമുറ്റത്തെ ഭൂഗർഭരഹസ്യ അറയിൽ സൂക്ഷിച്ച 102 ലിറ്റർ മദ്യം എക്സൈസ് റെയ്ഡിൽ പിടികൂടി പ്രതി അറസ്റ്റിൽ. ചക്കരക്കല്ലിലെ കണ്ണോത്ത് വിനോദനെയാണ്
കണ്ണൂർ റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി പി ഷനിൽകുമാറും സംഘവും അറസ്റ്റു ചെയ്തത്.പ്രതിയുടെ വീട്ടുമുറ്റത്ത് നിർമ്മിച്ചഭൂഗർഭ അറയിൽ സൂക്ഷിച്ച മദ്യ ശേഖരമാണ് പിടികൂടിയത്.റെയ്ഡിൽ
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.കെ. സന്തോഷ്, പ്രിവന്റിവ് ഓഫീസർ മാരായ രജിത് കുമാർ എൻ, സജിത്ത് എം, സിവിൽ എക്സൈസ് ഓഫീസർ മാരായ ഗണേഷ് ബാബു പി വി, മുഹമ്മദ് ബഷീർ സി വി ,വനിത സിവിൽ എക്സൈസ് ഓഫീസർ ദിവ്യ പി വി എന്നിവരും ഉണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

