അന്‍വിത ഒറ്റക്കല്ല: ഓണക്കോടിയുമായി ചങ്ങാതിക്കൂട്ടം വീട്ടിലേക്ക്. 

Kannadiparamba online news


 മയ്യില്‍:  വീട്ടില്‍ തനിച്ചിരുന്ന്  പഠനം നടത്തുന്ന അന്‍വിത ഒറ്റക്കാവില്ല ഓണാഘോഷത്തിനെന്ന് അവരൊന്നിച്ചു പറഞ്ഞപ്പോള്‍ കണ്ടു നിന്നവരുടെ കണ്ണുകള്‍ നിറഞ്ഞു.   കൊളച്ചേരി ഇ.പി.കെ. എന്‍.എസ്. സ്‌കൂളിലെ മൂന്നാം ക്ലാസ്സുകാരി അന്‍വിതയുടെ വീട്ടില്‍ സ്മഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബി. ആര്‍.സി. പ്രവര്‍ത്തകരും വിദ്യാര്‍ഥികളും അധ്യാപകരും ഒന്നിച്ചെത്തി ഓണത്തെ വരവേല്‍ക്കുകയായിരുന്നു. ഓണപ്പൂക്കളം തീര്‍ത്തും ഓണക്കോടിയണിയിച്ചും  അവര്‍ അന്‍വിതക്കൊപ്പം ഒരു ദിവസം ചേരുകയായിരുന്നു.തളിപ്പറമ്പ് സൗത്ത് ബി.ആര്‍.സി. സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം പരിപാടിയുടെ തുടക്കമാണ് കൊളച്ചേരിയില്‍ സംഘടിപ്പിച്ചത്. പൊതു വിദ്യാലയത്തില്‍ പ്രവേശനം നേടി വിദ്യാലയത്തിലെത്താനാവാത്ത ഭിന്നശേഷി വിദ്യാര്‍ഥികളുടെ  വീടുകളിലാണ് പദ്ധതിക്ക് തുടക്കമായത്.  ബി.പി.സി. ഗോവിന്ദന്‍ എടാടത്തില്‍ ഓണക്കോടിയുടെ വിതരണോദ്ഘാടനം നടത്തി.  പ്രഥമാധ്യാപകന്‍ വി.വി. ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു.  പി.ടി.എ. പ്രസിഡന്‍ര്  സുബ്രഹ്ണണ്യന്‍ കൊളച്ചേരി, എം.ധന്യ,എ.വി. അഞ്ജന, കെ.അനുശ്രീ, ശില്പ പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!