പന്തം കൊളുത്തി പ്രകടനം നടത്തി

Kannadiparamba online news


കൊളച്ചേരി: മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക വിലക്കയറ്റം നിയന്ത്രിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ബസാറിൽ പന്തം കൊളുത്തി പ്രകടനം നടത്തി
പ്രകടനത്തിന് ഡിസിസി നിർവ്വാഹക സമിതി അംഗം കെ എം ശിവദാസൻമണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് മാരായ കെ വത്സൻ സുനിത അബൂബക്കർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രസീത ടീച്ചർഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സജിമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ബാലസുബ്രഹ്മണ്യൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സി കെ സിദ്ദീഖ് എ.ഭാസ്കരൻ കെ പി മുസ്തഫആദിത്യൻ അഭിരാം സംഗീത് ഭാസ്കരൻ അരവിന്ദാക്ഷൻ എം.പി.എം പി ചന്ദന അനില ശീകല വിദ്യാ ഷൈജു എറമുള്ളാൻ,കെ പി അബ്ദുൽ ശുക്കൂർ,തുടങ്ങിയവർ നേതൃത്വം നൽകി തുടർന്ന് നടന്ന പ്രതിഷേധ യോഗം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കൈപ്പയിൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു കെ എം ശിവദാസൻ കെ ബാലസുബ്രഹ്മണ്യം C Mപ്രസിദ ടീച്ചർ, സുനീത അബൂബക്കർതുടങ്ങിയവർ
പ്രസംഗിച്ചു കെ. വത്സൻ അദ്ധ്യക്ഷത വഹിച്ചു

പന്തം കൊളുത്തി പ്രകടനം നടത്തി

കേരളത്തിലെ പോലീസ്, സിപിഎം മാഫിയ കൂട്ടുകെട്ടിന്റെ ദുർഭരണത്തിനെതിരെയും ആഭ്യന്തരവകുപ്പിന്റെ പരാജയത്തിൽ പ്രതിഷേധിച്ചും, ഓണകാലമായിട്ടും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാതെ, മാവേലി സ്റ്റോറുകളിലും ന്യായവിലഷോപ്പുകളും തുറക്കാൻ സാധിക്കാത്ത പിണറായി സർക്കാരിന്റെ നയത്തിൽ പ്രതിഷേധിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും കേരളത്തിലെ മുഴുവൻ മണ്ഡലം തലങ്ങളിലും കെപിസിസി ആഹ്വാനപ്രകാരം നടന്ന പന്തം കൊളുത്തി പ്രകടനം കണ്ണൂർ ടൗണിൽ നടന്ന പ്രകടനത്തിന് ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ് കെ പി സി സി മെമ്പർമാരായ അഡ്വ. ടി.ഒ. മോഹനൻ, കെ സി മുഹമ്മദ് ഫൈസൽ, രാജീവൻ ഇളയവൂർ ,റിജിൽ മാക്കുറ്റി ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര, ടി ‘ജയകൃഷ്ണൻ, കല്ലിക്കോടൻ രാകേഷ്,സി’ അനൂപ്, നാമത്ത് ഗിരിശൻ, ബിന്ദു പയ്യാമ്പലം, ശ്രീലത താളിക്കാവ് , ഡുഡു ജോർജ്, ഹസീബ് ഹസ്സൻ തുടങ്ങിയ നേതാക്കന്മാർ നേതൃത്വം നൽകി ജില്ലയിലെ 132 മണ്ഡലങ്ങളിലും പന്തം കൊളുത്തി പ്രകടനം നടത്തി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!