കഞ്ചാവ് വേട്ട; 1.180 കിലോയുമായി യുവതി പിടിയില്‍

Kannadiparamba online news

തലശ്ശേരി: ഓണം സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് െ്രെഡവിന്റെ ഭാഗമായി കൂത്തുപറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജേഷ്. എ കെ യുടെ നേതൃത്വത്തില്‍ തലശ്ശേരി നടത്തിയ പരിശോധനയില്‍ 1.180 കിലോ കഞ്ചാവുമായി യുവതി പിടിയിലായി. എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗം സിവില്‍ എക്‌സൈസ് ഓഫീസര്‍ ഗണേഷ് ബാബു. പി. വി നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് കേസ് കണ്ടെടുത്തത്. ഇന്നലെ രാത്രി നടത്തിയ പരിശോധനയില്‍ തലശ്ശേരി ടി സി റോഡിനുടുത്ത് കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിനി ജോഖില ഖാട്ടൂണ്‍(24) ആണ് പിടിയിലായത്. കൊല്‍ക്കത്തയില്‍ നിന്നും കഞ്ചാവ് വാങ്ങി കേരളത്തില്‍ കൊണ്ടുവന്ന് ചില്ലറ വില്പന നടത്തുന്നതാണ് ഇവരുടെ രീതി.പ്രതിയെ കോടതി മുന്‍പാകെ ഹാജരാക്കും.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) പ്രമോദന്‍. പി, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) മാരായ സതീഷ് വെള്ളുവക്കണ്ടി, പ്രജീഷ് കോട്ടായി,സിവില്‍ എക്‌സൈസ് ഓഫിസര്‍ െ്രെഡവര്‍ സജീവ്. കെ കെ തലശ്ശേരി റെയിഞ്ചിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുധീര്‍. വി, സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രസൂണ്‍,വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഐശ്വര്യ. പി. പി, ബീന. എം സിവില്‍ എക്‌സൈസ് ഓഫീസര്‍ െ്രെഡവര്‍ ബിനീഷ് എന്നിവരാണ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!