കെ എം അബ്ദുള്ളക്കുട്ടി ബാഖവി മഖ്ദൂമി അനുസ്മരണ സംഗമം നടത്തി

Kannadiparamba online news

മയ്യിൽ : സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ മയ്യിൽ റെയിഞ്ച് ജനറൽ ബോഡി യോഗവും മർഹൂം കെ എം അബ്ദുല്ലക്കുട്ടി ബാഖവി മഖ്ദൂമി അനുസ്മരണ സംഗമവും കടൂർ തഖ്‌വീമുൽ ഇസ്‌ലാം മദ്റസയിൽ നടന്നു. എസ് ജെ എം റെയ്ഞ്ച് പ്രസിഡണ്ട് നസീർ സഅദി കയ്യങ്കോടിന്റെ അധ്യക്ഷതയിൽ മശ്ഹൂദ് സഖാഫി കൊട്ടപ്പൊയിൽ ഉദ്ഘാടനം ചെയ്തു. മുനീർ സഖാഫി കടൂർ, അബ്ദുൽ ഖാദർ ജൗഹരി, മിദ് ലാജ് സഖാഫി, മുഹമ്മദ്‌ ശഫീഖ് സഖാഫി, അൻസാരി സഖാഫി എന്നിവർ വിവിധ സെഷനുകൾ അവധരിപ്പിച്ചു. അഹ്മദ് കുട്ടി സഅദി സുഹൈൽ സഖാഫി, സകരിയ്യ അമാനി, ഉമർ സഖാഫി, റഫീഖ് സഅദി, അബൂബക്കർ ഹിശാമി എന്നിവർ സംബന്ധിച്ചു. സമാപന പ്രാർത്ഥനക്ക് സയ്യിദ് ഫാഇസ് മുഈനി പഴശ്ശി നേതൃത്വം നൽകി. ഫയാസുൽ ഫർസൂഖ് അമാനി സ്വാഗതവും ലാഹിർ അമാനി നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!