പോലീസ് ക്രിമിനൽ മാഫിയ ബന്ധത്തിനെതിരെ മുദ്രാവാക്യമുയർത്തി മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി
പി സി നസീർ ഉദ്ഘാടനം ചെയ്തു.
മൂത്തേടത്ത് ഹൈസ്ക്കൂളിന് മുന്നിൽ നിന്നും ആരംഭിച്ച മാച്ച് പോലീസ് സ്റ്റേഷന് മുന്നിൽ ബാരിക്കേട് വച് തടഞ്ഞു.
മണ്ഡലം പ്രസിഡന്റ് നൗഷാദ് പുതുക്കണ്ടം അധ്യക്ഷത വഹിച്ചു.
മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്
അലി മംഗര, എൻ യു ശഫീഖ്,ഓലിയൻ ജാഫർ എന്നിവർ സംസാരിച്ചു.
ടി പി കരീം,അഷ്റഫ് പുളുക്കൂൽ,എൻ എ സിദ്ധീഖ്
ഇസ്മായിൽ മഴൂർ,അഷ്റഫ് ഇരിങ്ങൽ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

