കണ്ണൂര്‍: സെക്രട്ടറിയേറ്റ് മാർച്ചിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ എസ്പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിനീക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഇതിനിടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ചില പ്രവര്‍ത്തകരെ ഇവിടെനിന്ന് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തെങ്കിലും ഇവരെ കയറ്റിയ പോലീസ് വാഹനം തടഞ്ഞ് പ്രതിഷേധം തുടരുകയാണ്. പോലീസ് വാഹനത്തിന് മുന്നില്‍ കുത്തിയിരുന്നും മുകളില്‍ കയറിയും പ്രതിഷേധം. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.
വ്യാഴാഴ്ച മുഖ്യമന്ത്രി രാജിവയ്ക്കണണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചില്‍ പ്രവർത്തകരെ പോലീസ് തല്ലിച്ചതച്ചിരുന്നു. പോലീസ് മർദനത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി അടക്കമുള്ളവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

