അധ്യാപകനെ മർദ്ദിച്ച വിദ്യാർത്ഥികൾക്കെതിരെ കേസ്

Kannadiparamba online news

കണ്ണൂർ: പരീക്ഷ കാലമായതിനാൽ ക്ലാസിൽ കയറി ഇരിക്കാൻ പറഞ്ഞതിന് അധ്യാപകനെ മർദ്ദിച്ച രണ്ടു പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. പള്ളിക്കുന്ന് ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ പയ്യന്നൂർ സ്വദേശിയും താണയിൽ താമസക്കാരനുമായ ഫാസിലിൻ്റെ പരാതിയിലാണ് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തത്.ഇന്നലെ രാവിലെ 9.30 മണിയോടെയാണ് സംഭവം.ക്ലാസിന് പുറത്ത് കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അധ്യാപകൻ വിദ്യാർത്ഥികളോട് ക്ലാസിലേക്ക് പോകാൻ ആവശ്യപ്പെട്ടതിൻ്റെ വിരോധത്തിൽ ചീത്ത വിളിക്കുകയും മുഖത്തടിച്ച് വയറിന് ചവിട്ടുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!