കണ്ണൂർ: ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുകയായിരുന്ന ബേങ്ക് ഉദ്യോഗസ്ഥയായ യുവതിയെ കടന്നുപിടിച്ച കാറ്ററിംഗ് തൊഴിലാളിയായ മധ്യവയസ്കനെ പോലീസ് പിടികൂടി.വളപട്ടണം ഫാത്തിമ മൻസിലിലെ മുഹമ്മദ് ഇസ്ഹാക്കിനെ (59)യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്.ഇന്നലെ രാത്രി 7.30 മണിയോടെ താവക്കര പുതിയ ബസ്റ്റാൻ്റിന് സമീപത്താണ് സംഭവം.മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലെ 24 കാരിയെയാണ് പ്രതി കടന്നുപിടിച്ചത്.തുടർന്ന് ടൗൺ പോലീസിൽപരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

