കണ്ണൂർ കോർപ്പറേഷൻ ദസറ സംഘാടക സമിതി രൂപീകരിച്ചു.

Kannadiparamba online news

കണ്ണൂരിന് നിറച്ചാർത്ത് നൽകാൻ വീണ്ടും ദസറ ആഘോഷത്തിന് തയാറായി കണ്ണൂർ കോർപ്പറേഷൻ . 2024 ലെ ദസറ ആഘോഷം വിപുലമായി നടത്തുന്നതിന് ആവശ്യത്തി ലേക്കായി വിളിച്ച് ചേർത്ത സംഘാടക സമിതി രൂപീകരണ യോഗം കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. ബഹു. പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കെ. സുധാകരൻ എം.പി. ശിവദാസൻ എം പി. , പി സന്തോഷ്കുമാർ എം.പി., കെ.വി. സുമേഷ് എം.എൽ എ , പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, കലക്ടർ അരുൺ കെ.വിജയൻ, സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ , അഡ്വ. മാർട്ടിൻ ജോർജ് , അഡ്വ. അബ്ദുൽ കരീം ചേലേരി, എം.വി ജയരാജൻ , സി.പി സന്തോഷ്, എൻ ഹരിദാസ് എന്നിവരെ മുഖ്യരക്ഷാധികാരികളായും മേയർ മുസ്ലിഹ് മഠത്തിൽ ചെയർമാനും ഡെപ്യൂട്ടി മേയർ അഡ്വ.പി.ഇന്ദിര ജനറൽ കൺവീനറായും കോർഡിനേറ്ററായി അഡ്വ.ടി.ഒ.മോഹനനും അസി. കോർഡിനേറ്ററായി കെ.സി. രാജൻ മാസ്റ്ററെയും തെരഞ്ഞെടുത്തു.ഫിനാൻസ്, സ്റ്റേജ് ലൈറ്റ് & സൗണ്ട്, പബ്ലിസിറ്റി കമ്മിറ്റി ട്രാൻസ്പോർട്ട് കമ്മിറ്റി, വളണ്ടിയർ കമ്മിറ്റി, ഫുഡ് & അക്കമഡേഷൻ, റിസപ്ഷൻ കമ്മിറ്റി, മീഡിയ കമ്മിറ്റി സോഷ്യൽ മീഡിയ, ഇല്യൂമിനേഷൻ കമ്മിറ്റി തുടങ്ങി വിവിധ സബ്കഫിനാൻസ്, സ്റ്റേജ് ലൈറ്റ് & സൗണ്ട്, പബ്ലിസിറ്റി കമ്മിറ്റി ട്രാൻസ്പോർട്ട് കമ്മിറ്റി, വളണ്ടിയർ കമ്മിറ്റി, ഫുഡ് & അക്കമഡേഷൻ, റിസപ്ഷൻ കമ്മിറ്റി, മീഡിയ കമ്മിറ്റി സോഷ്യൽ മീഡിയ, ഇല്യൂമിനേഷൻ കമ്മിറ്റി തുടങ്ങി വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു. പരിപാടിയുടെ വിജയത്തിനായി 501 അംഗ സംഘാടക സമിതിയും രൂപീകരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!