പോക്സോ കേസിൽ യുവാവിന് 80 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും

Kannadiparamba online news

തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ യുവാവിന് 80 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി ശിക്ഷിച്ചു. ഇരിണാവ് മടക്കരയിലെ കെ.രാഗേന്ദിനെ (26)യാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജ് ആർ.രാജേഷ് ശിക്ഷിച്ചത്. 2021 ഡിസംബർ മുതൽ 2022 ജനുവരി വരെയുള്ള കാലയളവിൽ കൊറോണ കാലത്താണ് പീഡനം നടന്നത്. അന്നത്തെ പഴയങ്ങാടി സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്നഎം.ഇ.രാജഗോപാൽ ആണ്കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. നാല് വകുപ്പുകളിലായിട്ടാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർഷെറിമോൾ ജോസ് ഹാജരായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!