വയറുവേദനയെത്തുടർന്ന് ചികിത്സ തേടിയ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് മരിച്ചു

Kannadiparamba online news

ഇരിക്കൂർ: വയറുവേദനയെത്തുടർന്ന് ശ്രീകണ്ഠപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് മരിച്ചു. ഇരിക്കൂർ മണ്ഡലം വൈസ് പ്രസിഡൻ്റ് ടി.പി.ജസീർ (23) ആണ് മരിച്ചത്.

ചികിത്സപ്പിഴവാണ് മരണത്തിന് കാരണമെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ഇരിക്കൂർ മണ്ഡലം കമ്മിറ്റി ശ്രീകണ്ഠപുരത്തെ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ചൊവ്വാഴ്ച പുലർച്ചെ വയറുവേദനയെത്തുടർന്ന് ശ്രീകണ്ഠപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേ ശിപ്പിച്ചതായിരുന്നു. വേദന കഠിനമായതോടെ കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായി ല്ല. കണ്ണൂർ ഗവ. മെഡി ക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം വൈകിട്ട് പെരുവളത്തു പറമ്പ് റഹ്‌മാനിയ ജുമാമസ്‌ജിദ് കബറിസ്താനിൽ കബറടക്കി.

പിതാവ്: മുനീർ. മാതാവ്: സുബൈദ. സഹോദരങ്ങൾ: ജംഷീറ, ജംഷീർ, ജംഷാദ്, ജംഷീന, ജസീം. മരണകാരണം വ്യക്തമല്ലാത്തതിനാൽ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കയച്ചു.


ചികിത്സപ്പിഴവ് ആരോപിച്ച് ശ്രീകണ്ഠപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ മാർച്ച്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!