എറണാകുളംഊന്നുകല് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍പ്രകാരമാണ് കേസെടുത്തത്.
കൊച്ചി: നടന് നിവിന്‍ പോളിക്കെതിരെ ലൈംഗികപീഡനക്കേസ്. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത്പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ്കേസെടുത്തത്. നേര്യമംഗലം സ്വദേശിയാണ് പരാതി നൽകിയത്.
വിദേശത്തുവച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ നവംബറില്‍ ദുബായില്‍വച്ചാണ് സംഭവം.നിവിൻപോളിയടക്കം ആറുപേരാണ് പ്രതികൾ. ആറാം പ്രതിയാണ് നിവിന്‍. ശ്രേയ,സിനിമാനിര്‍മാതാവ് എകെ സുനില്‍, കുട്ടന്, ബഷീര്‍, വിനീത് എന്നിവരാണ് മറ്റുപ്ര തികള്‍.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തെ(എസ്ഐടി) യുവതി സമീപിക്കുകയും എസ്ഐടി ഈ വിവരം ഊന്നുകല്‍പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഏത് സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു പീഡനമെന്നതുള്പ്പടെയുള്ള കാര്യങ്ങള്‍ വ്യക്തമല്ല.
എൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

