തിരു മുറ്റത്ത്‌ ഇത്തിരി നേരം
50 വർഷത്തിന് ശേഷം അവർ ഒത്തു കൂടി മദ്രസ മുറ്റത്ത്

Kannadiparamba online news

കാരയാപ്പ് മള് ഹറുൽ ഉലൂംഹയർ സെക്കണ്ടറി മദ്രസ പൂർവ്വ വിദ്യാർത്ഥിനികൾ വീണ്ടും മദ്രസയിൽ ഒത്തുകൂടി, കഴിഞ്ഞ 5 വർഷം മുതൽ 50 വർഷം വരെ മുമ്പുള്ള വിദ്യാർത്ഥിനികളാണ് ഒത്ത് ചേർന്നത്.
കാര യാപ്പ് മഹല്ല് വനിത കൂട്ടായ്മയായ “നിസ് വ ” യാണ് ഈ സംഗമം സംഘടിപ്പിച്ചത്. പലരും നാട് വിട്ട് പോയവരും, കുടുംബമായി കഴിയുന്നവരാണ് കൂടുതൽ പേരും, ഒരേ ക്ലാസ്സിൽ പഠിച്ചു 20 വർഷമായി പരസ്പരം കാണാത്തവർ കണ്ടു മുട്ടിയപ്പോൾ അവരുടെ മുഖത്തു ണ്ടായ സന്തോഷം കാണാമായിരുന്നു.
രാവിലെ 10 മണിക്ക് ആരംഭിച്ച സംഗമത്തിൽ നിസ് വ പ്രസിഡണ്ട് കെ ഷെഹർ ബാൻ അധ്യക്ഷ വഹിച്ചു. ഷീ ട്രൈനർ ഷാന ജബ്ബാർ വഫിയ്യ കുടുംബ സമൂഹ നിർമിതിയിൽ സ്ത്രീ യുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ്‌ എടുത്തു. തുടർന്ന് ഉച്ചക്ക് 2 മണിക്ക്
ഇത്തിരി നേരം ഒത്തിരി കാര്യം പരിപാടിയിൽ യുകെ സുമയ്യ സ്വാഗതം പറഞ്ഞു
പഴയകാല ഓർമ്മകൾക്ക് കെ സി പി സമീറ യുടെ അധ്യ ക്ഷതയിൽ
സുലൈഖ , സൈനബ സാറ , ഷമീമ ജെനീഫ സബീന, തുടങ്ങിയവർ ഓർമ്മകൾ പങ്കു വെച്ചു.
നിസ് വ സെക്രട്ടറി കെ സി പി ഫൗസിയ സ്വാഗതവും സി ജുബൈരിയ നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!