വിദേശ ജോലി തട്ടിപ്പ് രണ്ടുപേരിൽ നിന്നും പണം തട്ടിയെടുത്തു

Kannadiparamba online news

തളിപ്പറമ്പ: കമ്പോഡിയയിൽ ഡാറ്റാ എൻട്രിജോലി വാഗ്ദാനം നൽകി യുവാക്കളിൽ നിന്നും പണം കൈപ്പറ്റി ജോലി നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ ട്രാവൽ ഏജൻ്റിനെതിരെ കേസ്. തളിപ്പറമ്പ് ബക്കളം കാനൂൽ സ്വദേശി പടിഞ്ഞാറേ പുരയിൽ വൈശാഖ് (24) തളിപ്പറമ്പിലെ പരിയാരത്ത് വലിയ വീട്ടിൽ ജിഷ്ണു (25) എന്നിവരുടെ പരാതിയിലാണ് ഏറണാകുളം സ്വദേശി റെജിക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്.ഈ വർഷം ജനുവരിയിലാണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരനായ വൈശാഖിൽ നിന്നും കമ്പോഡിയയിലേക്ക് ഡാറ്റാ എൻട്രി ജോലി വാഗ്ദാനം നൽകി 1,30,000 രൂപയും ജീഷ്ണുവിൽ നിന്ന് 85,000 രൂപയും കൈപറ്റിയ ശേഷം പ്രതി ചെന്നൈ എയർപോർട്ടു വഴി പരാതിക്കാരെ കമ്പോഡിയയിൽ എത്താൻ ആവശ്യപ്പെടുകയും വിദേശത്തെത്തിയ ശേഷം പിന്നീട് ജോലി നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!