റിയാദ്- കണ്ണൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി. കണ്ണൂർ മയ്യില്‍ അമ്പിലോത്ത് മുഹമ്മദ് ഉമര്‍ (56) ആണ് ഇന്നലെ (ഞായർ) താമസസ്ഥലത്ത് മരിച്ചത്. റിയാദ് സുലൈയില്‍ ബഖാല നടത്തുകയായിരുന്നു. 30 വര്‍ഷമായി റിയാദിലുണ്ട്. ഭാര്യ: ബുഷ്‌റ. മക്കള്‍: മുബശിര്‍, മുഹ്‌സിന്‍, മുഫ്‌ലിഹ്, മിസ്അബ്, മുഹമ്മദ് ത്വാഹ. ശുമൈസി ആശുപത്രിയിലുള്ള മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

