മയ്യില്‍: ഒട്ടേറെ ബസ്സുകളും ടാക്സികളും പാര്‍ക്ക് ചെയ്യുന്ന മയ്യില്‍ ബസ് സ്റ്റാന്‍ഡില്‍ 30 ലധികം തെരുവു നായകള്‍ വിലസുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. പത്തിലദികം നായകള്‍ കൂട്ടത്തോടെയെത്തി യാത്രക്കാര്‍ക്കു നേരെ പാഞ്ഞെത്തുന്ന സംഭവങ്ങളും ഇവിടെയുണ്ടാകുകയാണ്. നായകള്‍ താവളമാക്കിയതോടെ യാത്രക്കാര്‍ ബസ് സ്റ്റാന്‍ഡിലേക്ക് വരാന്‍ ഭയക്കുകയും മിക്ക സമയങ്ങളും ബസ് സ്റ്റാന്‍ഡ് വിജയമാകുകയാണ്. മയ്യില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്കും തെരുവു നായകളുടെ ആക്രമണമുണ്ടായിട്ടുണ്ട്. തെരുവു നായശല്യത്തിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

