മയ്യില്‍: ലോഡുമായെത്തിയ ടിപ്പര്‍ ലോറി ചെങ്കുത്തായ ഇറക്കത്തില്‍ മലക്കം മറിഞ്ഞ് ഡ്രൈവര്‍ക്ക് സാരമായ പരിക്ക്. കുറ്റിയാട്ടൂര്‍ ആനപ്പീടികക്ക് സമീപത്തെ സജിത്തിനാണ് പരിക്കേറ്റത്.
കുറ്റിയാട്ടൂര്‍ എട്ടേയാര്‍-പൊറോളം റോഡില്‍ പ്രാഥമികാരോഗ്യ ഉപകേന്ദ്രത്തിനു സമീപത്തായാണ് അപകടം നടന്നത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. വി.പി.എം. സ്റ്റോണ്‍ ക്രഷറില്‍ നിന്ന് എം. സാന്റുമായി പൊറോളത്തേക്കു പോകുന്നതിനിടയിലാണ് അപകടം നടന്നത്.ഉടന്‍ സജിത്തിനെ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

