പുല്ലൂപ്പി: ചെഗുവേര സെൻ്റർ പുല്ലൂപ്പിയുടെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 17-ന് പുല്ലുപ്പി ഹെൽത്ത് സെൻ്റർ ഗ്രൗണ്ടിൽ വെച്ച് നടക്കും. വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും പൊതുജനങ്ങൾക്കും വിവിധ കലാകായിക മത്സരങ്ങളും വടംവലിയും സംഘടിപ്പിക്കും. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജർ ഓണാഘോഷം ഉദ്ഘാടനം ചെയ്യും. മഴവിൽ മനോരമ ചാനലിലെ ‘എൻ്റെ അമ്മ സൂപ്പറാ’ ഷോ ഫെയിം നിഗിന, Vlog 4u യൂട്യൂബർ സുജീഷ് എന്നിവർ വിശിഷ്ടാതിഥികളാവും. മത്സര വിജയികൾക്ക് കെ.വി സുമേഷ് എം.എൽ.എ സമ്മാനവിതരണം നടത്തും. തുടർന്ന് ടീം ചെഗുവേര അവതരിപ്പിക്കുന്ന നാസിക് ബാൻ്റ് പ്രദർശനവും ഉണ്ടാവും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

