ചക്കരക്കല്ല്: വെള്ളക്കെ ട്ടിൽ വീണ് യുവാവ് മരിച്ചു. മാമ്പ ചെട്ടിയാരത്ത് ഹൗസിൽ മുഹമ്മദലിയുടെ മകൻ സാബിർ (38) ആണ് മരിച്ചത്. ബുധനാ ഴ്ച രാവിലെ 10 മണിയോടെ വീട്ടിൽനിന്ന് കടയിലേക്കെന്ന് പറഞ്ഞ് പോയതായിരുന്നു. ചെറുപ്പം മുതലേ അപസ്മാരമുള്ള സാബിർ ഇടയ്ക്കിടെ പലയിടത്തും ഇത്തരത്തിൽ വീഴാറുണ്ടായിരുന്നുവത്രേ. വീ ടിന് സമീപത്തുള്ള മാമ്പ വയൽക്കരയിലെ കൈ ത്തോട്ടിൽ വീണ് മരിച്ച നിലയിലായിരുന്നു. ഇതുവഴി വന്ന വഴിയാത്രക്കാരാണ് ഇയാളെ കണ്ടെത്തിയത്. വെള്ളത്തിൽ വീണ് ചെളിയിൽ പൂണ്ടുപോയ താണെന്നാണ് നിഗമനം. മാതാവ്: സൈനബ. സ ഹോദരങ്ങൾ: റാഷിദ്, ഷാനവാസ്, സഫീറ. ചക്കരക്കല്ല് പോലീസ് സ്ഥല ത്തെത്തി അന്വേഷണം നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

