ആക്രമിക്കാൻ കരുതിയ ആയുധം പിടികൂടി

Kannadiparamba online news

വളപട്ടണം: ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയിൽ പങ്കെടുത്ത് മടങ്ങിയ ബി ജെ പി പ്രവർത്തകരെ സി പി എം പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ ആർ എസ് എസ് ബി ജെ പി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി മടങ്ങവേ പോലീസ് ആയുധം പിടികൂടി. പ്രതിഷേധക്കാർ പിരിഞ്ഞു പോകുന്നതിനിടെയാണ് റോഡിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ മരവടിക്ക് മുത്താണികൾ തറച്ച നിലയിൽ ആക്രമിക്കാൻ കരുതിയ ആയുധം വളപട്ടണം എസ്.ഐ. ടി എം വിപിനും സംഘവും പിടികൂടിയത്.ഇന്നലെ വൈകുന്നേരം 6.35 മണിയോടെ പ്രകടനം നടന്നകീച്ചേരി മരച്ചാപ്പ റോഡിൽ വെച്ചാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ പ്രതിഷേധക്കാർക്കിടയിൽ നിന്നും താഴെക്ക് വീണതെന്ന് കരുതിയ ആയുധം പോലീസ് കണ്ടെത്തിയത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!