പുഴുശല്യം: വാഴത്തോട്ടങ്ങളും പച്ചക്കറികളും നശിക്കുന്നു.

Kannadiparamba online news
മയ്യില്‍ തായംപൊയിലിലെ എം.കെ. പത്മനാഭന്റെ വാഴത്തോട്ടത്തില്‍ പുഴു അക്രമണം.


മയ്യില്‍: രൂക്ഷമായ പുഴുബാധയില്‍ വാഴ, ചേന, ചേമ്പ് തോട്ടങ്ങള്‍ നശിക്കുന്നു. മയ്യില്‍, കുറ്റിയാട്ടൂര്‍ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലെ വാഴത്തോട്ടങ്ങളിലെ വാഴകളുടെ ഇലകളാണ് കമ്പിളിപ്പുഴു അക്രമണത്തില്‍ ദിവസങ്ങള്‍ക്കകം അപ്രത്യക്ഷമാകുന്നത്. കൃഷിതോട്ടത്തിനു സമീപത്തായുള്ള വീടുകളിലും ഇവ ഇഴഞ്ഞെത്തുകയാണ്. ദേഹത്ത് തട്ടിയില്‍ രൂക്ഷമായ ചൊറിച്ചിലുണ്ടാകുകയും ചെയ്യുന്നുണ്ട്. വാഴകളുടെ തളിരിലകളാണ് ആദ്യം തിന്നു നശിപ്പിക്കുക. ഇലകളില്‍ തന്നെ മുട്ടിയിട്ട് നൂറ് കണക്കിന് പുഴുകളുണ്ടാകുകയും ചെയ്യും. ചേന, ചേമ്പ്, പച്ചക്കറികള്‍ എന്നിവയും തിന്നു നശിപ്പിക്കുകയാണ്.

പുഴുശല്യം തടയാം


കൃഷിയിടങ്ങളില്‍ ഈ വര്‍ഷം കണ്ടു വരുന്ന രൂക്ഷമായ കമ്പിളിപ്പുഴു അക്രമണം തടയാന്‍ കീടനാശിനിയായ ബ്യൂവേറിയ ഇരുപത്ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് വൈകുന്നേരങ്ങളില്‍ ഇലകളില്‍ തളിക്കണം.
എസ്. പ്രമോദ്, കൃഷി ഓഫീസര്‍, മയ്യില്‍ കൃഷി ഭവന്‍.

പുഴുശല്യം തടയാന്‍ സഹായം വേണം


കമ്പിളിപ്പുഴു ശല്യത്തിനെതിരെ കീടനാശിനി പ്രയോഗത്തിനായി കൃഷി വകുപ്പില്‍ നിന്ന് സൗജന്യമായി പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യണം. കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് പരിഹാരം കാണണം
ജിനീഷ് ചാപ്പാടി, യുവകര്‍ഷകന്‍, മുല്ലക്കൊടി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!