കാനഡ വിസ വാഗ്ദാനം നൽകി 21, 20, 500 രൂപ തട്ടിയെടുത്തു

Kannadiparamba online news

കണ്ണൂർ : ഫേസ്ബുക്ക് വഴി ബന്ധപ്പെട്ട് കാനഡയിലേക്ക് ജോലിക്കുള്ള വിസ ശരിയാക്കി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് അക്കൗണ്ട് വഴി 21, 20, 500 രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ കണ്ണൂർ സൈബർ ക്രൈം പോലീസ് കേസെടുത്തു അഴിക്കോട് കക്കൻ പാലം മൂന്നു നിരത്തിലെ പി. അശോകൻ്റെ (57) പരാതിയിലാണ് സൈബർ തട്ടിപ്പു സംഘത്തിനെതിരെ പോലീസ് കേസെടുത്തത്. 2025 മെയ് 12 നും 2026 ഏപ്രിൽ 4 നുമിടയിലുള്ള കാലയളവിൽ പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരനിൽ നിന്നും 21, 20, 500 രൂപ നിക്ഷേപിപ്പിച്ച ശേഷം അയച്ചു കൊടുത്ത പണമോ വിസയോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!