മയ്യില്‍: നാലാംതരം വിദ്യാര്‍ഥികള്‍ ഇംഗ്ലീഷ് ഭാഷയില്‍ അനായാസം ആശായവിനിമയം നടത്തുന്നതിനായി കേരള സ്കൂള്‍ ടീച്ചേഴ്സ് അസ്സോസിയേഷന്റെ(കെ.എസ്.ടി.എ) ‘ട്വിങ്കിള്‍’ പദ്ധതിക്ക് തുടക്കമായി. തളിപ്പറമ്പ് സൗത്ത് ഉപജില്ലാ തല ഉദ്ഘാടനം കണ്ടക്കൈ കൃഷ്ണവിലാസം എല്‍.പി. സ്കൂളില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ.കെ. രത്നകുമാരി നിര്‍വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ.സി. സുനില്‍ പദ്ധതി വിശദീകരിച്ചു. മികവ്2024 എന്നപേരില്‍ സംഘടന നടപ്പിലാക്കുന്ന പത്ത് അക്കാദമിക പരിപാടികളില്‍ മുഖ്യമാണിത്. ബി.കെ. വിജേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ കാര്യ ചെയര്‍പേഴ്സണ്‍ വി.വി. അനിത പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പ്രഥമാധ്യാപിക എം.ഷീജ, പി.ടി.എ. പ്രസിഡന്ര് വി.വി. മനോജ്, സി. വിനോദ്, കെ.കെ. പ്രസാദ്, ഉപജില്ലാ സെക്രട്ടറി ടി.രാജേഷ്, വി.കെ. വിനീഷ് എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

