സി.പി.എം. നിടിയേങ്ങ ലോക്കൽ കമ്മിറ്റി ഓഫീസ് (ഇ.എം.എസ്. മന്ദിരം) പിണറായി വിജയൻ ഉദ്ഘാടനംചെയ്തു.

Kannadiparamba online news
Screenshot

കണ്ണൂർ: സി.പി.എം. നിടിയേങ്ങ ലോക്കൽ കമ്മിറ്റി ഓഫീസായ ഇ.എം.എസ്. മന്ദിരം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനംചെയ്തു.

200 പേർക്ക് ഇരിക്കാവുന്ന കെ.വി. സുരേഷ് കുമാർ സ്മാരക ഹാളിന്റെ ഉദ്ഘാടനം സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും ഇ.എം.എസ്. സ്മാരക വായനശാലയുടെ ഉദ്ഘാടനം ജില്ലാ സെക്രട്ടേറിയറ്റംഗം പി.വി. ഗോപിനാഥും നിർവഹിച്ചു. ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം.സി. രാഘവൻ അധ്യക്ഷതവഹിച്ചു. നിടിയേങ്ങ ലോക്കൽ സെക്രട്ടറി ടി.കെ. പ്രകാശൻ, ചിത്രകാരൻ എബി എൻ. ജോസഫ്, സി.പി.എം. ജില്ലാ കമ്മിറ്റിയംഗം കെ. ജനാർദനൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.സി. ഹരിദാസൻ, കെ.ടി. അനിൽകുമാർ, പി.വി. ശോഭന, കെ.കെ. രത്നകുമാരി, പി. മാധവൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സുലേഖ തുടങ്ങിയവർ സംസാരിച്ചു. കെട്ടിടം രൂപകല്പനചെയ്ത സിഗ്മ ബിൽഡേഴ്സ് ഉടമ എ.പി. മനോജിനെയും കെട്ടിടം നിർമിച്ച ടോപ്പ് കൺസ്ട്രക്‌ഷൻ ഉടമ റോബർട്ട് ജോർജിനെയും ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!